നാലു കുട്ടികള്‍ ഉള്ള കുടുംബത്തിന് 2000 രൂപവീതം; പഠനത്തിലും ജോലിയിലും മുന്‍ഗണനയെന്ന് പത്തനംതിട്ട രൂപത






പത്തനംതിട്ട: കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് സഹായം നല്‍കുമെന്ന സിറോ മലബാര്‍ സഭ പാലാ രൂപതയുടെ വിവാദ പരസ്യത്തിന് പിന്നാലെ സമാന അറിയിപ്പുമായി മലങ്കര കത്തോലിക്ക സഭ പത്തനംതിട്ട രൂപതയും. 

നാല് കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് മാസം രണ്ടായിരം രൂപ സഹായം നല്‍കുമെന്നാണ് പത്തനംതിട്ട രൂപതയുടെ പ്രഖ്യാപനം. 

നാലാമത്തെ കുഞ്ഞിന്റെ പ്രസവ ചെലവിലേക്ക് സഹായം നല്‍കും. ഈ കുടുംബങ്ങള്‍ക്ക് സഭാ സ്ഥാപനങ്ങളില്‍ ആവശ്യമെങ്കില്‍ ജോലിക്ക് മുന്‍ഗണന നല്‍കും. രൂപത സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് അഡ്മിഷന് മുന്‍ഗണന തുടങ്ങിയ കാര്യങ്ങൾ ഉൾക്കൊള്ളിച്ചാണ് ബിഷപ് സാമുവേല്‍ മാര്‍ ഐറേനിയോസാണ് സര്‍ക്കുലര്‍ ഇറക്കിയത്. 

കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന സിറോ മലബാര്‍ സഭ പാലാ രൂപതയുടെ പരസ്യം വിവാദമായിരുന്നു. ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ ജനസംഖ്യ കുറയുന്നതായുള്ള ചര്‍ച്ചകളുടെ തുടര്‍ച്ചയായി ആയിരുന്നു ഇത്തരത്തിലൊരു പ്രഖ്യാപനം വന്നത്. 2000ന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളില്‍ കൂടുതലുള്ള കുടുംബത്തിന് 1500 രൂപ പ്രതിമാസം സാമ്പത്തിക സഹായം ചെയ്യുമെന്നായിരുന്നു പാലാ രൂപതയുടെ പ്രഖ്യാപനം.


أحدث أقدم