സിംഗപ്പൂരിന്റെ 2021 ലെ ദേശീയ ദിന പരേഡ് ഓഗസ്റ്റ് 21ന്

സന്ദീപ്
ന്യൂസ് ബ്യൂറോ സിംഗപ്പൂർ
സിംഗപ്പൂർ: സിംഗപ്പൂരിലെ 2021 ലെ  ദേശീയ ദിന പരേഡ് ഓഗസ്റ്റ് 21 ലേക്ക് മാറ്റിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

സിംഗപ്പൂരിലെ ദേശിയ ദിനമായ (എൻ‌ഡി‌പി)ഓഗസ്റ്റ് 9 ന് നടത്തപ്പെടുന്ന ദേശീയ ദിന പരേഡ് രണ്ടാം ഘട്ട അലേർട്ട് അവസാനിച്ചതിന് ശേഷം ഓഗസ്റ്റ് 21 ലേക്ക് മാറ്റിവയ്ക്കുന്നുവെന്ന് പ്രതിരോധ മന്ത്രാലയം (മൈൻഡെഫ) അറിയിച്ചു.
ഓഗസ്റ്റ് 9 ന് യഥാർത്ഥ ഒരു ചെറിയ പരേഡ് മാത്രം നടക്കും.
ഈ പരേഡ് കഴിഞ്ഞ വർഷം പഡാങ്ങിൽ നടന്നതിന് സമാനമായിരിക്കും, പക്ഷേ ഇത് മറീന ബേയിൽ ആയിരിക്കും നടക്കുക എന്ന് മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു.

ഓഗസ്റ്റ് 7 മുതൽ 8 വരെ നടക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ച ഹാർട്ട് ലാൻഡ് പടക്കങ്ങളും റെഡ് ലയൺസ് ഡിസ്പ്ലേകളും റദ്ദുചെയ്യും.

നേരത്തെ  ജൂലൈ 24 നും ജൂലൈ 31 നും അറിയിച്ച ചെയ്തിരുന്ന എൻ‌ഡി‌പി റിഹേഴ്സലും പ്രിവ്യൂവും മാറ്റിവച്ചു.
സിംഗപ്പൂരിന്റെ സ്വാതന്ത്ര്യത്തിന്റെ ഓർമിക്കുന്നതിനായി 1966 മുതൽ എല്ലാ വർഷവും ആഗസ്റ്റ് 9ന് എൻ‌ഡി‌പി നടക്കുന്ന്നതെന്ന് മന്ത്രാലയം അറിയിച്ചു.

ലോക്ഡൗൺ നിയന്ത്രണങ്ങൾ ഓഗസ്റ്റ് 18 വരെ ആണ്. ഈ രണ്ടാഴ്ചയ്ക്കുള്ളിൽ സർക്കാരിന്റെ നടപടികൾ അവലോകനം ചെയ്യുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.
أحدث أقدم