2500 കോടിയിലേറെ വിലവരുന്ന മയക്കുമരുന്നുകളുമായി നാലു പേർ പിടിയിൽ




ന്യൂദല്‍ഹി: ദൽഹിയിൽ 350 കിലോ ഹെറോയിന്‍ പിടിച്ചെടുത്തു. മാര്‍ക്കറ്റില്‍ 2500 കോടിയിലേറെ വിലവരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപെട്ട് നാല് പേര്‍ പിടിയിലായി. 

ദൽഹിയിൽ നടന്ന ഏറ്റവും വലിയ മയക്കുമരന്നു വേട്ടയാണിതെന്നാണ് പൊലീസ് പറയുന്നത്. മൂന്ന് പേരെ ഹരിയാനയില്‍ നിന്നും ഒരാളെ ദൽഹിയിൽ നിന്നുമാണ് പിടികൂടിയത്. അന്തരാഷ്ട്ര മയക്കുമരുന്ന സംഘത്തിലെ പ്രധാനകടത്തുക്കാരാണ് പിടിയിലായര്‍.

അറസ്റ്റിലായ നാലുപേരിൽ ഒരാൾ അഫ്ഗാൻ സ്വദേശിയും ഒരാൾ പഞ്ചാബ് സ്വദേശിയും മറ്റൊരാൾ കശ്മീർ സ്വദേശിയുമാണ്.


أحدث أقدم