ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 40 ലക്ഷം പിന്നിട്ടു


ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി അന്‍പത്തിയെട്ട് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 4.45 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 8,000ത്തിലധികം പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ  അത് മരണം 40,17,002 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനേഴ് കോടി കടന്നു.
ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത പ്രതിദിന കൊവിഡ് കേസുകളിലും മരണത്തിലും ബ്രസീലാണ് ഒന്നാമത്. രാജ്യത്ത് അരലക്ഷത്തിലധികം പേര്‍ക്കാണ് ഇരുപത്തിനാല് മണിക്കൂറിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 1595 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 5.28 ലക്ഷം പിന്നിട്ടു. ഒരു കോടി എണ്‍പത്തിയൊന്‍പത് ലക്ഷം രോഗബാധിതരാണ് രാജ്യത്തുള്ളത്.
ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 43,733 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 4.4 ലക്ഷം പിന്നിട്ടു. നിലവില്‍ 4.59 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. രണ്ട് കോടി തൊണ്ണൂറ്റിയേഴ് ലക്ഷം പേര്‍ രോഗമുക്തി നേടി.97.18 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ഇതുവരെ 36.13 കോടി വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തു.
أحدث أقدم