പ്രവാസി പുനരധിവാസത്തിനായി 50 കോടി രൂപ ഉടന്‍ ചെലവിടുമെന്ന് നോര്‍ക്ക


ഗള്‍ഫില്‍ നിന്ന് മടങ്ങിവന്ന 15 ലക്ഷം പേര്‍ക്ക് തിരിച്ചുപോകാനാകാത്ത സാഹചര്യത്തില്‍, നാട്ടില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ കൂടുതല്‍ സഹായമെത്തിക്കുമെന്ന് നോര്‍ക്ക. പ്രവാസി പുനരധിവാസത്തിന് 50 കോടി ഉടന്‍ ചെലവിടുമെന്നും നോര്‍ക്ക സി.ഇ.ഒ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു.
മൂലധന, പലിശ സബ്‌സിഡിക്കായി 24 കോടി നീക്കിവച്ചിട്ടുണ്ട്. 30ലക്ഷം വരെ ചെലവുവരുന്ന പദ്ധതികള്‍ക്ക് മൂലധന സബ്സിഡി വായ്പയുടെ 15ശതമാനം മൂന്ന് ലക്ഷംവരെ സബ്സിഡി നല്‍കും. കോവിഡ് ബാധിച്ച് വിദേശത്തും നാട്ടിലും മരിച്ച പ്രവാസികള്‍ക്ക് സഹായമെത്തിക്കാന്‍ 30കോടി വകയിരുത്തി. മരിച്ചവരുടെ കുടുംബത്തിന് ധനസഹായം, പെണ്‍കുട്ടികളുടെ വിവാഹസഹായം, മടങ്ങിയെത്തിയവര്‍ക്ക് മെഡിക്കല്‍ സഹായം എന്നിവയും നല്‍കും. കോവിഡ് ഒന്നാംതരംഗം കഴിഞ്ഞപ്പോള്‍ മടങ്ങിയെത്തിയ പ്രവാസികള്‍ 800 സംരംഭങ്ങളാണ് തുടങ്ങിയത്. ഇക്കൊല്ലം 300 സംരംഭങ്ങള്‍ തുടങ്ങാനായെന്നും ഹരികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു
أحدث أقدم