കാതോലിക്കാ ബാവായുടെ കബറടക്കം; കോട്ടയം നഗരത്തില്‍ നാളെ രാവിലെ 6.00 മണി മുതല്‍ ഗതാഗത നിയന്ത്രണം


 


കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭാ പരമാധ്യക്ഷന്‍ മോറാന്‍ മാര്‍ ബസേലിയസ് മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ ബാവാ തിരുമേനിയുടെ ഖബറടക്ക ശുശ്രൂഷകളുമായി ബന്ധപ്പെട്ട കോട്ടയം നഗരത്തില്‍ നാളെ (13.07.2021) രാവിലെ 6.00 മണി മുതല്‍ താഴെപ്പറയുന്ന വിധത്തിൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അധികൃതർ അറിയിച്ചു.

1. കോട്ടയം ടൗണില്‍ നിന്നും കൊല്ലാട് ഭാഗത്തേക്ക് one-way ഗതാഗതം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. കടുവാക്കുളം ഭാഗത്തു നിന്നും കഞ്ഞികുഴി, കോട്ടയം ടൗൺ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കടുവാക്കുളത്തുനിന്നും തിരിഞ്ഞ് ദിവാന്‍ കവല, മണിപ്പുഴ വഴി പോകേണ്ടതാണ്‌.

2. കടുവാക്കുളം ഭാഗത്തു നിന്നും മണര്‍കാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ നാല്‍ക്കവലയില്‍ നിന്നും തിരിഞ്ഞ് പാറക്കല്‍ കടവ്, പുതുപ്പള്ളി വഴി പോകേണ്ടതാണ്‌.

3. സംസ്കാര ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ എത്തുന്ന VVIP വാഹനങ്ങള്‍ക്ക് അരമനയുടെ കോമ്പൗണ്ടിൽ പാര്‍ക്കിംഗ് ക്രമീകരിച്ചിട്ടുണ്ട്. മറ്റുള്ള വാഹനങ്ങള്‍ മാര്‍ ബസേലിയസ് സ്കൂൾ ഗ്രൗണ്ടിലെത്തി പാര്‍ക്ക് ചെയ്യേണ്ടതും വാഹനങ്ങളില്‍ എത്തുന്നവരെ അവിടെനിന്നും സഭാ അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പ്രത്യേക വാഹനങ്ങളില്‍ അരമനയില്‍ എത്തിക്കുന്നതും തിരികെ സ്കൂള്‍ ഗ്രൗണ്ടില്‍ എത്തിക്കുന്നതുമാണ്.


أحدث أقدم