അഫ്ഗാനിസ്ഥാനിൽ നിന്ന് നിന്നെത്തിച്ച 879 കോടി രൂപയുടെ 300 കിലോ ഹെറോയിൻ പിടികൂടി



മുംബൈ : അഫ്ഗാനിസ്ഥാനിൽ നിന്ന് നിന്നെത്തിച്ച 879 കോടി രൂപയുടെ 300 കിലോ ഹെറോയിൻ പിടികൂടി . റെയ്ഗഡ് ജില്ലയിലെ ജവഹർലാൽ നെഹ്​റു പോർട്ട്​ ട്രസ്​റ്റിൽ നിന്നാണ്​ ഡി.ആർ.ഡി.ഐ ലഹരി മരുന്ന് പിടികൂടിയത് . സംഭവവുമായി ബന്ധപ്പെട്ട് പ്രഭോത് സിങ് എന്നയാളെ അറസ്റ്റ് ചെയ്തതായും അധികൃതർ അറിയിച്ചു. സമീപ കാലത്തെ ഏറ്റവും വലിയ ലഹരി മരുന്ന് പിടികൂടലാണിത് .

ജിപ്സം കല്ലും ടാൽക്കം പൊടിയും ആണെന്ന പേരിലാണ് ഇറാൻ വഴി അഫ്ഗാനിസ്ഥാനിൽ നിന്ന് ഹെറോയിൻ എത്തിച്ചത് . പഞ്ചാബിലേക്ക് അയക്കാനാണ് ലഹരിമരുന്ന് എത്തിയത് . പ്രഭോത് സിങ്ങ്​ എന്നയാളുടെ പേരിലാണിത് എത്തിയത്.

കഴിഞ്ഞ ഒരു വർഷമായി ജെഎൻപിടി വഴി ജിപ്‌സം കല്ലും ടാൽക്കം പൊടിയും പ്രഭാത് സിങ് ഇറക്കുമതി ചെയ്യുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി . കഴിഞ്ഞ വർഷം ഓഗസ്റ്റിൽ മുംബൈ കസ്റ്റംസും ഡിആർഐയും 1,000 കോടി രൂപയുടെ 191 കിലോ ഹെറോയിൻ പിടിച്ചെടുത്തിരുന്നു . ഇത് ആയുർവേദ മരുന്നെന്ന പേരിലാണ് അഫ്ഗാനിസ്ഥാനിൽ നിന്ന് കടത്തികൊണ്ടു വന്നത്


Previous Post Next Post