9 കാരിയുടെ മുന്നിൽ നഗ്നത പ്രദർശനം നടത്തി, പിന്നെ കൂട്ടികൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച 59കാരന്‍ റിമാന്റില്‍.



 

ആലപ്പുഴ/ ഒമ്പത് വയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 59കാരനെ കോടതി റിമാന്റ് ചെയ്തു. ആലപ്പുഴ മാന്നാര്‍ കുരട്ടിശ്ശേരി പാവുക്കര വൈദ്യന്‍കോളനി അശ്വതി ഭവനത്തില്‍ അപ്പുക്കുട്ടന്‍ (59) ആണ് റിമാന്റിലായത്. ഇയാളെ പോക്‌സോ വകുപ്പ് പ്രകാരമാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.
അയല്‍വാസിയായ പെണ്‍കുട്ടിയെ ഇയാള്‍ ഏറെ കാലമായി ശല്യപ്പെടുത്തി വരികയായിരുന്നു. കുറച്ചുനാള്‍ മുമ്പ് ഇയാള്‍ പെണ്‍കുട്ടിക്ക് മുന്നില്‍ നഗ്‌നത പ്രദര്‍ശനം നടത്തിയതായി പരാതി ഉണ്ടായിരുന്നു. കഴിഞ്ഞ മെയ്മാസത്തില്‍ പെണ്‍കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി വിവരം വീട്ടില്‍ പറഞ്ഞതോടെയാണ് വീട്ടുകാര്‍ പരാതിയുമായി പൊലീസ് സ്‌റ്റേഷനിലെത്തിയത്. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അപ്പുക്കുട്ടനെ പിടികൂടി കോടതിയില്‍ ഹാജരാക്കിയത്.

أحدث أقدم