എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു; 99.47 വിജയശതമാനം



തിരുവനന്തപുരം :ഈ വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.  99.47 ശതമാനമാണ് എസ്.എസ്.എല്‍.സി പരീക്ഷയിലെ ഇത്തവണത്തെ വിജയശതമാനം. 4,21,887 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 4,19,651 വിദ്യാര്‍ഥികള്‍ വിജയിച്ചു വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്.  വൈകുന്നേരം മൂന്നു മണിമുതല്‍ ഫലം വൈബ് സൈറ്റില്‍ ലഭ്യമാകും.
കഴിഞ്ഞ തവണ 98.82 ശതമാനം ആയിരുന്നു വിജയ ശതമാനം. പ്രത്യേക സാഹചര്യത്തിൽ കുട്ടികൾക്ക് എളുപ്പമുണ്ടാക്കുന്ന രീതിയാണ് ഇത്തവണ പരീക്ഷ നടത്തിപ്പിൽ അവലംബിച്ചിരുന്നത്. 40 മുതൽ 60 ശതമാനം വരെ ഫോക്കസ് ഏരിയ നൽകി. ചോദ്യങ്ങളിൽ പകുതിയെണ്ണത്തിന് മാത്രം ഉത്തരം എഴുതിയാൽ മതിയായിരുന്നു. ഉത്തരങ്ങളിൽ മികച്ചവയ്ക്ക് മാർക്ക് നൽകുമെന്ന വ്യവസ്ഥയും മൂല്യനിർണയത്തിൽ പാലിച്ചു. ഐ.ടി പ്രായോഗിക പരീക്ഷ ഒഴിവാക്കിയാണ് പരീക്ഷകൾ പൂർത്തീകരിച്ചത്. പാഠ്യേതര പ്രവർത്തനങ്ങൾ നാമമാത്രമായതിനാൽ ഇത്തവണ ഗ്രേസ് മാർക്ക് നൽകിയിട്ടില്ല.

أحدث أقدم