സെൻട്രൽ ജയിലുകൾ ക്വട്ടേഷൻ സംഘങ്ങളുടെ കേന്ദ്രമായി മാറി: ബെന്നി ബഹനാൻ എം പി




സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ അർജുൻ ആയങ്കി, കൊടി സുനി എന്നിവരുടെ വെളിപ്പെടുത്തൽ രാഷ്ട്രീയ ബലത്തിന്റെ മറവിലാണെന്ന് ബെന്നി ബഹന്നാന്‍ എം പി.

സ്വർണ്ണക്കടത്തിൽ ഞെട്ടിക്കുന്ന വാർത്ത കേരളം കേൾക്കും. സെൻട്രൽ ജയിലുകൾ ക്വട്ടേഷൻ സംഘങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്.

സിനിമ കഥയെപോലും വെല്ലുന്ന രീതിയിലാണ് രാമനാട്ടുകര സ്വർണക്കടത്ത് നടന്നത്.
കൊടി സുനിക്ക് കലാകാലങ്ങളായി സംരക്ഷണം കൊടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ബെന്നി ബെഹനാൻ എംപി.

പുറത്താക്കൽ എന്ന് പറയുന്നത് മുഖം മിനുക്കുന്ന പണിയാണ്.
ദൈവത്തിന്റെ സ്വന്തം നാട് കൊള്ളക്കാരുടെ പറുദീസ ആയി മാറി.

പ്രതികളുടെ വീടുകളിൽ നിന്ന് പോലീസിന്റെ പതക്കം കിട്ടുന്ന സാഹചര്യമാണ്. നമ്മുടെ നാട് അധോലോകത്തിന്റെ പിടിയിലായിരിക്കുന്നുവന്നും ബെന്നി ബഹനാൻ പറഞ്ഞു.
أحدث أقدم