വണ്ട് ശ്വാസനാളത്തില്‍ കുടുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം.




കാസര്‍കോട്/ വണ്ട് ശ്വാസനാളത്തില്‍ കുടുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം. കാസര്‍കോട് നുള്ളിപ്പാടി ചെന്നിക്കരയില്‍ സത്യേന്ദ്രന്റെയും രഞ്ജിനിയുടേയും മകന്‍ അന്‍വേദ് (ഒന്നര വയസ്സ്) ആണ് ശ്വാസം മുട്ടി ദാരുണമായി മരിച്ചത്.
ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് ശ്വസിക്കാന്‍ തടസ്സം നേരിടുന്നതായി കണ്ടെത്തിയത്. ഉടനെ കുഞ്ഞ് തളര്‍ന്നു വീഴുകകായിയരുന്നു. ഉടന്‍ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും എന്താണ് സംഭവിച്ചതെന്ന് പ്രഥമിക പരിശോധനയില്‍ മനസ്സിലായില്ല. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് കുഞ്ഞിന്റെ മരണം സംഭവിച്ചത്.
കുഞ്ഞിന്റെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയതാണെന്നാണ് ആദ്യം കരുതിയത്. മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരണ കാരണം എന്താണെന്ന് അറിയിന്‍ വേണ്ടി പാസ്റ്റുമോര്‍ട്ടം നടത്തിയപ്പോഴാണ് ശ്വാസനാളത്തില്‍ വണ്ട് കുടുങ്ങിയതാണ് മരണത്തിന് കാരണമായതെന്ന് കണ്ടെത്തിയത്.


أحدث أقدم