മകളോടൊപ്പം വീടിനുള്ളിൽ കണ്ട കാമുകനെ കൊലപ്പെടുത്തി; പിതാവ് അറസ്റ്റിൽ






ന്യൂഡൽഹി ∙ മകളുടെ കാമുകനെ കൊലപ്പെടുത്തി വഴിയരികിൽ ഉപേക്ഷിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ. 17 വയസ്സുകാരിയായ മകളോടൊപ്പം യുവാവിനെ വീടിനുള്ളിൽ കണ്ടതാണ് കൊലപാതകത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു. വടക്കുകിഴക്കൻ ഡൽഹിയിലെ കരാവൽ നഗറിൽ നടന്ന സംഭവത്തിൽ ഉത്തർപ്രദേശ് ബാഗ്പത് സ്വദേശിയായ 20 വയസ്സുകാരനാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം രാത്രി വീട്ടിലെത്തിയ യുവാവിനെ പെൺകുട്ടിയുടെ പിതാവ് കെട്ടിയിട്ട ശേഷം കത്രിക കൊണ്ട് പലവട്ടം കുത്തിപ്പരുക്കേൽപ്പിച്ചതായി പൊലീസ് പറഞ്ഞു. യുവാവിന്റെ മരണം ഉറപ്പാക്കിയ ശേഷം സുഹൃത്തിന്റെ സഹായത്തോടെ മൃതദേഹം വഴിയരികിൽ ഉപേക്ഷിക്കുകയായിരുന്നു. സുഹൃത്ത് ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.


أحدث أقدم