കരുവന്നൂർ ബാങ്കിൽ അനധികൃത വായ്പ്പകളുടെ രേഖകൾ സൂക്ഷിക്കാൻ പ്രത്യേക ലോക്കർ സംവിധാനം.




തൃശൂർ : കരുവന്നൂർ ബാങ്കിൽ അനധികൃത വായ്പ്പകളുടെ രേഖകൾ സൂക്ഷിക്കാൻ പ്രത്യേക ലോക്കർ സംവിധാനം.

ബാങ്കിൽ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. അനധികൃത വായ്പ്പ ഇടപാടുകാരുടെ ആധാരങ്ങൾ അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. 29 ആധാരങ്ങളാണ് ഇങ്ങനെ സൂക്ഷിച്ചിരുന്നത്. ഇടപടുകാർ അറിയാതെയാണ് ഈ ആധാരങ്ങൾ വെച്ച് ഒന്നിലേറെ തവണ വായ്പ്പയെടുത്ത് പണം തട്ടിയത്.

ലോക്കറിൽ നിന്നും സ്വർണ്ണ നാണയങ്ങൾ ഉൾപ്പെടെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഇതേക്കുറിച്ച് പരിശോധിച്ച് വരികയാണ്. കരുവന്നൂർ സഹകരണ ബാങ്കിന് കീഴിൽ സൂപ്പർമാർക്കറ്റുകളുടെ ശൃംഖലകളുണ്ട്. ഇവിടെനിന്നും സാധനങ്ങൾ വാങ്ങിയപ്പോൾ ലഭിച്ച സ്വർണ്ണനാണയങ്ങളാണിതെന്നാണ് സൂചന.

ബാങ്ക് സെക്രട്ടറി ടി ആർ സുനിൽ കുമാർ, മാനേജർ ബിജു കരിം, ചീഫ് അക്കൗണ്ടന്റ് സി.കെ.സിജിൽ, മുൻ സീനിയർ അക്കൗണ്ടന്റ് ജിൽസ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് പ്രതിചേർത്തിട്ടുള്ളത്. ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. 100 കോടിയുടെ വായ്പ്പാ തട്ടിപ്പാണ് പ്രതികൾ നടത്തിയത്.


أحدث أقدم