കൂരോപ്പടയിൽ പിടിമുറുക്കി മണ്ണ് മാഫിയ പ്രതിഷേധവുമായി ബി .ജെ .പി


കൂരോപ്പട: കൂരോപ്പട ഗ്രാമ പഞ്ചായത്തിൻ്റെ ളാക്കാട്ടൂർ ,പങ്ങട ഭാഗങ്ങളിൽ വ്യാപകമായി അനധികൃത  മണ്ണെടുപ്പ് നടക്കുന്നു പഞ്ചായത്തിലും വില്ലേജിലും നിരവധി പരാതികൾ ലഭിച്ചിട്ടും അധികൃതർ നടപടിയെടുക്കുന്നില്ല .കോവിഡ് ലോക്ക് ഡൗൺ ഭാഗികമായി നില നിൽക്കുന്ന പഞ്ചായത്തിൽ  ദിവസേന നൂറ് കണക്കിന് ലോഡ് മണ്ണ് കൂരോപ്പടയിൽ നിന്നും കടത്തുന്നതിൽ പഞ്ചായത്തും വില്ലേജും മണ്ണ് മാഫിയയുമായിയുള്ള അവിശുദ്ധ കൂട്ട്കെട്ടിൻ്റെ തെളിവാണെന്ന് B J P ആരോപിച്ചു 
 ജനങ്ങളുടെ ഭാഗത്ത് നിന്നും വ്യാപകമായി പ്രതിഷേധം ഉണ്ടായിട്ടും നടപടി എടുക്കാത്തതിൽ ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു തുടർന്ന് ബിജെപി കൂരോപ്പട പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ  അധികൃതരെ കണ്ട് പരാതികൾ സമർപ്പിച്ചു
أحدث أقدم