വർക്കല തിരുവമ്പാടി ബീച്ചിൽ നടക്കാനിറങ്ങിയ യുകെ , ഫാൻസ് സ്വദേശിനികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്.
തിങ്കളാഴ്ച വൈകിട്ട് നടക്കാനിറങ്ങിയ 29 ഉം 23 ഉം വയസുള്ള യുവതികൾക്കു നേരെയാണു ലൈംഗിക അതിക്രമത്തിനു ശ്രമമുണ്ടായത്. ഒരാൾ നഗ്നപ്രദർശനം നടത്തുകയും മറ്റൊരാൾ കടന്നുപിടിക്കുകയും ചെയ്തുവെന്നാണു പരാതി .
ലോക്ഡൗണിനു ശേഷം ആറുമാസമായി വർക്കലയിൽ ഹോംസ്റ്റേയിൽ താമസിക്കുന്നവരാണ് അതിക്രമത്തിനിരയായത് .