കോടികൾ വില വരുന്ന മരുന്നിന് കാത്തുനില്‍ക്കാതെ ഇമ്രാന്‍ മുഹമ്മദ് യാത്രയായി






കോഴിക്കോട് : വന്‍ വില വരുന്ന മരുന്നിന് കാത്തുനില്‍ക്കാതെ ഇമ്രാന്‍ മുഹമ്മദ് യാത്രയായി. സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച് മൂന്നരമാസമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഇന്നലെ രാത്രി 11.30ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു അന്ത്യം. 

വിദേശത്തുനിന്ന് ഇറക്കുമതിചെയ്യുന്ന മരുന്നിനായി 18 കോടി രൂപയായിരുന്നു വേണ്ടിയിരുന്നത്. കുട്ടിയുടെ ചികിത്സയ്ക്കായി ലോകം മുഴുവന്‍ കൈകോര്‍ത്ത് പതിനാറരകോടിരൂപ സമാഹരിച്ചിരുന്നു. അണുബാധയാണ് പെട്ടെന്നുള്ള മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററിലായിരുന്നു കുട്ടി. വലമ്പൂര്‍ കുളങ്ങരത്തൊടി ആരിഫിന്റെയും റമീസ തസ്‌നിയുടേയും മകനാണ് ഇമ്രാന്‍.


أحدث أقدم