അച്ഛനും മകളും സഞ്ചരിച്ച ബൈക്കിൽ കാറിടിച്ച് അച്ഛന് ദാരുണാന്ത്യം




അങ്കമാലി വേങ്ങൂരിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു.
അച്ഛനും മകളും സഞ്ചരിക്കുകയായിരുന്ന ബൈക്കിൽ കാർ തട്ടിയാണ്  അപകടമുണ്ടായത്.ബൈക്ക് ഓടിച്ചരുന്ന ഊന്നുകൽ അറക്കൽ ഐസക്ക് (69)ആണ് മരിച്ചത്. 

മകളെ ഐഇഎൽടിഎസ് പരീക്ഷ എഴുതിച്ച ശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്നു. വൈകിട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. മകൾ നിഷ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..

أحدث أقدم