വിരമിച്ച അധ്യാപക ദമ്പതികളെ വീടിനു സമീപത്തെ വിറക് പുരയിൽ മരിച്ച നിലയിൽ കണ്ടെത്തി.





കോഴിക്കോട്:  മേപ്പയൂർ പട്ടോനകണ്ടി പ്രശാന്തിയില്‍ കെ .കെ.ബാലകൃഷ്ണന്‍(72)ഭാര്യ കുഞ്ഞിമാത(67) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

ചിങ്ങപുരം സി.കെ.ജി 
ഹൈസ്കൂളിലെ അധ്യാപകനായിരുന്നു ബാലകൃഷ്ണൻ. ഇരിങ്ങത്ത് യുപി സ്കൂൾ റിട്ടയേർഡ് അധ്യാപികയാണ് കുഞ്ഞി മാത.  വീട്ടിനടുത്തു വിറക്പുരയിൽ തൂങ്ങി മരിച്ച നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. 

മേപ്പയൂർ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. 

മക്കൾ: അഭിലാഷ് (അധ്യാപകൻ, കന്നൂർ യുപി സ്കൂൾ) അഖിലേഷ്. മരുമകൾ രമ്യ (അധ്യാപിക, മേപ്പയൂർ എൽപി സ്കൂൾ).

أحدث أقدم