കുണ്ടറ പീഡന പരാതി; പത്മാകരനെയും എസ്. രാജീവിനെയും എൻസിപി സസ്പെൻഡ് ചെയ്തു






കൊല്ലം : കുണ്ടറ പീഡന പരാതിയിൽ ആരോപണം വിധേയനായ എൻസിപി സംസ്ഥാന കമ്മറ്റി അംഗം ജി. പത്മാകരൻ, നാഷണലിസ്റ്റ് ലേബർ കോൺഗ്രസ്സ് കൊല്ലം ജില്ലാ പ്രസിഡന്റ് എസ്. രാജീവ് എന്നിവരെ പാർട്ടിയിൽ നിന്ന്  സംസ്ഥാന പ്രസിഡന്റ് പി. സി ചാക്കോ സസ്പെൻഡ് ചെയ്തതായി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ ആർ രാജൻ അറിയിച്ചു.

കുണ്ടറയിലെ വിവാദ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ  നിയോഗിച്ച കമമീഷൻ  നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.  അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് വിശദമായി പരിശോധിച്ച് ഇതുമായി ബന്ധപെട്ട് മറ്റുള്ളവരുടെ പേരിൽ നടപടി ആവശ്യമെങ്കിൽ NCP  സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു


أحدث أقدم