സംസ്ഥാനത്ത് ഐ. എ. എസ് തലത്തിൽ വൻ അഴിച്ചുപണി. പി. കെ. ജയശ്രീ കോട്ടയം കളക്ടർ





തിരുവനന്തപുരം : സംസ്ഥാനത്ത് ഐ. എ. എസ് തലത്തിൽ വൻ അഴിച്ചുപണി. 
ജില്ലാ കളക്ടർമാർക്കും സ്ഥലമാറ്റം.

സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയെ മാറ്റി.
പകരം സഞ്ജയ് കൗൾ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ആകും.

എറണാകുളം, തൃശൂർ, കോഴിക്കോട്, കാസർകോട്, കോട്ടയം, പത്തനംതിട്ട കളക്ടർമാരെ സ്ഥലം മാറ്റിക്കൊണ്ടുമാണ് അഴിച്ചുപണി.

ആശാ തോമസ് ആരോഗ്യ സെക്രട്ടറിയും, ഡോ. വേണു ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും ആകും.

കോട്ടയത്ത് എം. അഞ്ജനക്ക്‌ പകരം പി.കെ. ജയശ്രീയാണ് പുതിയ കളക്ടർ.
ദിവ്യ എസ്. അയ്യർ പത്തനംതിട്ട കളക്ടറായും നിയോഗിക്കപ്പെട്ടു.

أحدث أقدم