മലപ്പുറം വളാഞ്ചേരി പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നിലെ ‘കേരളത്തിന്റെ ദൈവം’ ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചതിനെ തള്ളി സിപിഐഎം പ്രാദേശിക നേതൃത്വം. ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചതില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് സിപിഐഎം വ്യക്തമാക്കി.
അതേസമയം, വിഷയത്തില്‍ പ്രതിഷേധമുയര്‍ന്നതോടെ ബോര്‍ഡ് ക്ഷേത്രത്തിന് മുന്നില്‍ നിന്ന് മാറ്റി സ്ഥാപിച്ചു. തങ്ങള്‍ അറിയാതെയാണ് ഫ്ളക്സ് സ്ഥാപിച്ചതെന്നും ക്ഷേത്രകവാടത്തില്‍ ഫ്ളക്സ് സ്ഥാപിച്ചത് മോശമായെന്നും ക്ഷേത്രം ഭാരവാഹികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
കഴിഞ്ഞദിവസമാണ് ‘കേരളത്തിന്റെ ദൈവം’ എന്ന ഫ്ളക്സ് ബോര്‍ഡിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായത്. ആരാണ് ദൈവമെന്ന് നിങ്ങള്‍ ചോദിച്ചു. അന്നം തരുന്നവനെന്ന് ജനം പറഞ്ഞുവെന്ന് ഫഌ്സില്‍ എഴുതിയിട്ടുണ്ട്. മെയ് മാസത്തിലാണ് ഈ ഫ്ളക്സ് ഇവിടെ സ്ഥാപിച്ചെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.