ആരാധനാലയങ്ങള്‍ക്കായി ദേശീയ പാതയുടെ അലൈന്‍മെന്റ് മാറ്റേണ്ട എന്ന് ഹൈക്കോടതി.





കൊച്ചി: ആരാധനാലയങ്ങള്‍ക്കായി ദേശീയ പാതയുടെ അലൈന്‍മെന്റ് മാറ്റേണ്ട എന്ന് ഹൈക്കോടതി. നിസാരകാര്യങ്ങളുടെ പേരില്‍ വികസനപദ്ധതികള്‍ക്കായുള്ള ദേശീയ പാതയുടെ സ്ഥലം ഏറ്റെടുക്കലില്‍ ഇടപെടില്ല എന്നും കോടതി വ്യക്തമാക്കി.

ദേശീയപാത അതോറിറ്റിയുടെ കൊല്ലം ജില്ലയിലെ സ്ഥലമേറ്റെടുക്കലിന്
എതിരെയുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. 

ദേശീയ പാതയുടെ അലൈന്‍മെന്റില്‍ മാറ്റം വരുത്തണം, സ്ഥലമേറ്റെടുക്കല്‍ നടത്തരുത് തുടങ്ങിയ ആവശ്യങ്ങളായിരുന്നു ഹരജിക്കാര്‍ കോടതിയില ഉന്നയിച്ചത്. കുടുംബപരമായ സ്വത്തുക്കള്‍ മാത്രമല്ല, ആരാധനാലയങ്ങള്‍ കൂടി സ്ഥലമേറ്റെടുക്കുമ്പോള്‍ മാറ്റിസ്ഥാപിക്കേണ്ടി വരുമെന്നും ഹരജിക്കാര്‍ കോടതിയെ അറിയിച്ചു.

എന്നാല്‍ ദേശീയ പാതകളുടെ വികസനം രാജ്യത്തിന്റെ വികസനത്തിന് അത്യാവശ്യമാണെന്നും ഇതുമായി ബന്ധപ്പെട്ട് ആരാധനാലയങ്ങള്‍ മാറ്റിസ്ഥാപിക്കേണ്ടി വന്നാല്‍ ദൈവം ക്ഷമിക്കുമെന്നും കോടതി പറഞ്ഞു.ഭൂമി ഏറ്റെടുക്കല്‍ വിഷയത്തില്‍ അനാവശ്യമായി ഇടപെടില്ലെന്നും ദേശീയ പാത വികസനം വിവിധ മേഖലകളിലെ വികസനവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.

أحدث أقدم