കോട്ടയം : കെ. എം. മാണിയുടെ മകൻ ജോസ് കെ മാണിയെ മുന്നണിയിൽ വെച്ചിട്ടാണ് മാണി അഴിമതിക്കാരനാണെന്ന് സർക്കാർ പറഞ്ഞിരിക്കുന്നതെന്നു പി സി ജോർജ്.
ഈ സാഹചര്യത്തിൽ ജോസ് കെ മാണിക്ക് മുന്നിൽ ഉള്ളത് രണ്ടു വഴികകളാണ്
അച്ഛൻ അഴിമതിക്കാരൻ ആയിരുന്നു എന്ന് തുറന്നു സമ്മതിക്കാം.
അല്ലെങ്കിൽ മുന്നണിയിൽ നിന്ന് പുറത്തുപോകാൻ ജോസ് കെ മാണി സാമാന്യ ബോധം കാണിക്കണം എന്നും പി സി പറഞ്ഞു.
മാനാഭിമാനം ഉണ്ടെകിൽ മാണിയെ അഴിമതിക്കാരൻ എന്ന് വിളിച്ച സർക്കാരിനെതിരെ ശക്തമായ തീരുമാനം എടുക്കാൻ ജോസ് കെ മാണിയും, പാർട്ടിയും മര്യാദ കാണിക്കണം എന്നും പി. സി ജോർജ് കൂട്ടിച്ചേർത്തു.