ശിവൻകുട്ടി പ്രശ്നത്തിൽ ജാഗ്രത പാലിച്ചില്ലെങ്കിൽ മുഖ്യമന്ത്രിയും രാജിവെക്കേണ്ടിവരും- പി.സി. തോമസ്





കോട്ടയം : ശിവൻകുട്ടി വിഷയത്തിൽ ജാഗ്രത പാലിച്ചില്ലെങ്കിൽ മുഖ്യമന്ത്രിയും രാജിവെക്കേണ്ടി വരുമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ  പി.സി. തോമസ്.

മന്ത്രി ശിവൻകുട്ടിയും നിയമസഭാ കയ്യാങ്കളി നടത്തിയ മു൯ എംഎൽഎ മാരും പൊതുമുതൽ നശിപ്പിച്ച്, സർക്കാർ ഖജനാവിനു വരുത്തിയ നഷ്ടം അവർ ഖജനാവിലേക്ക് നൽകണം.
അവരുടെ കേസ് നടത്തുവാൻ അതിന്റെ പത്തിരട്ടിയിൽ  കൂടുതൽ തുക ചെലവാക്കി പൊതുഖജനാവിന് വരുത്തിയ നഷ്ടം മുഖ്യമന്ത്രി നൽകുമോ ? മുഖ്യമന്ത്രി ജാഗ്രത പുലർത്തിയില്ലെങ്കിൽ, പ്രശ്നം അദ്ദേഹത്തിൻ്റെ രാജിയിലേ കലാശുക്കൂ എന്നും പി.സി. തോമസ് .
മുൻ ധനമന്ത്രി കെ.എം.മാണിയെ അഴിമതിക്കാരനാക്കിത്തീ൪ക്കുവാ൯ ശിവ൯കുട്ടി സ്പീക്കറുടെ മേശപ്പുറത്തു കയറിനിന്ന്  റൗഡിസം കാണിച്ചതു മാത്രമല്ല, വിലപിടിപ്പുള്ള സാധനങ്ങൾ വലിച്ചെറിഞ്ഞ് പൊതുഖജനാവിന് നഷ്ടമുണ്ടാക്കി. മറ്റു മുൻ സിപിഎം എംഎൽഎമാരും കാര്യമായ നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. ആ നഷ്ടം എത്ര എന്ന് കണക്കാക്കി അവരിൽനിന്ന് സർക്കാർ  തുക ഈടാക്കണം.

പക്ഷേ ആ തുകയുടെ 10 ഇരട്ടിയിൽ കൂടുതൽ തുക കുറ്റക്കാരായ ശിവ൯ കുട്ടിയേയും, എംഎൽഎമാരെയും സംരക്ഷിക്കാൻ വേണ്ടി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും  കേസ് നടത്തി കേരള സർക്കാർ തന്നെ ചെലവാക്കി. ആ തുക പൊതുഖജനാവിലേക്ക് ആര് നൽകും ? കേരള മുഖ്യമന്ത്രി ഈ ചോദ്യത്തിന് ഉത്തരം പറയണം.  കഴിവതും വേഗം ആ തുക എത്രയെന്ന് വെളിപ്പെടുത്തി ജനങ്ങൾക്ക് വരുത്തിയ നഷ്ടം എന്ന നിലയിൽ പൊതുഖജനാവിലേക്ക് അദ്ദേഹം തന്നെ അടയ്ക്കണം.

താമസിച്ചാൽ ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെടുന്ന എല്ലാവരും  മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടാൻ നി൪ബന്ധിതരാകും. അവസാനം അത് മുഖ്യമന്ത്രിയുടെ രാജിയിൽ തന്നെ കലാശിക്കുമെന്നും തോമസ് പ്രസ്താവനയിൽ വ്യക്തമാക്കി.

أحدث أقدم