കോവിഡ് മൂലം മരണമടയുന്നവരുടെ കുടുംബങ്ങൾക്ക് ധന സഹായം നൽകണമെന്ന് സുപ്രിം കോടതി.


റിജോ ഏബ്രഹാം 
ന്യൂസ് ഡെസ്ക് കുവൈറ്റ് 
കുവൈത്ത് സിറ്റി: കോവിഡ് മൂലം മരണമടയുന്നവരുടെ  കുടുംബങ്ങൾക്ക് ധന സഹായം നൽകണമെന്ന സുപ്രിം കോടതി ഉത്തരവിൽ വിദേശത്തു വെച്ച് കോവിഡ് മൂലമോ കോവിഡാനന്തര ചികിത്സക്കിടയിലോ മരണമടഞ്ഞവരെ കൂടി ഉൾപ്പെടുത്തണമെന്ന് കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രി, കേരള മുഖ്യമന്തി, പ്രതിപക്ഷ നേതാവ് എന്നിവർക്ക് അയച്ച അടിയന്തര സന്ദേശത്തിലാണു സംഘടന ഇക്കാര്യം ഉന്നയിച്ചത്‌.
കേരളത്തിൽ കോവിഡ് മൂലം മരണമടഞ്ഞ നിരവധി ആളുകളുടെ  പേരുകൾ ലിസ്റ്റിൽ ഇല്ലാത്തതുകാരണം നിരവധി കുടുംബങ്ങളാണ്  സുപ്രിം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ സഹായം ലഭിക്കാതെ പുറത്തായത്. ഇത് വലിയ ചർച്ചക്ക് കാരണമാകുകയും നിലവിലെ ലിസ്റ്റ് പുനഃപരിശോധിക്കാമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് ഉറപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. 
വിദേശത്തു പ്രതേയ്കിച്ചു ഗൾഫിൽ ജോലിചെയ്തിരുന്ന നിരവധി പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്. കുടുംബനാഥന്റെ വേർപാടിനൊപ്പം  ഏക വരുമാനം കൂടി നിലച്ചതോടെ നിരവധി കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്.
കോവിഡ് മൂലം ഗൾഫിൽ മരണമടഞ്ഞവരിൽ ഭൂരിഭാഗവും   അതാതു രാജ്യങ്ങളിൽ തന്നെയാണ്  സംസ്കാരം നടത്തിയിട്ടുള്ളത്.ഇവരുടെ മരണ സർട്ടിഫികറ്റുകൾ ഉള്ളതിനാൽ മരണമടഞ്ഞവരുടെ കൃത്യമായ കണക്കുകൾ ലഭിക്കാൻ സാധിക്കുമെന്നും സംഘടന അയച്ച സന്ദേശത്തിൽ അറിയിച്ചു.
أحدث أقدم