പോക്‌സോ കേസിലെ പ്രതിയുടെ ജാമ്യ അപേക്ഷ തള്ളി,ജഡ്ജിയെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു.



ന്യൂഡല്‍ഹി/ പോക്‌സോ കേസിലെ പ്രതിയുടെ ജാമ്യ അപേക്ഷ തള്ളിയതിന് പിറകെ വധ ഭീക്ഷണി ഉണ്ടായ ജഡ്ജിയെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം. ഉത്തര്‍പ്രദേശില്‍ ഫത്തേപ്പൂര്‍ പോക്‌സോ കോടതി ജഡ്ജി മുഹമ്മദ് അഹമ്മദ് ഖാനെയാണ് കാര്‍ ഉപയോഗിച്ച് ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ ജഡ്ജിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു.
പോക്‌സോ കേസില്‍ പ്രതിയായ കൗശാംബി സ്വദേശിയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ഡിസംബര്‍ തള്ളിയതിന് പിന്നാലെ ജഡ്ജിക്ക് വധഭീഷണി ഉണ്ടായിരുന്നു. ആ കേസിലെ പ്രതികള്‍ക്ക് ഇപ്പോഴത്തെ ആക്രമണവുമായി ബന്ധമുണ്ടാകാമെന്നു ജഡ്ജി പോലീസിന് നൽക്കിയ പരാതിയിൽ പറയുന്നു.
ജഡ്ജി ഔദ്യോഗിക ആവശ്യത്തിനായി പ്രയാഗ് രാജിലേക്ക് നടത്തിയ യാത്രക്കിടെയായിരുന്നു ജഡ്ജിയെ കൊലപ്പെടുത്താന്‍ ശ്രമം നടന്നത്. ജഡ്ജി സഞ്ചരിച്ച വാഹനത്തിലേക്ക് എസ് യു വി ഇടിച്ചുകയറ്റുകയായിരുന്നു. ജഡ്ജി ഇരുന്ന ഭാഗം ലക്ഷ്യമാക്കി മൂന്ന് തവണ ഇടിച്ചു.
തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ ജഡ്ജി പറഞ്ഞിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ കാറിലുണ്ടായിരുന്ന ജഡ്ജിയുടെ സുരക്ഷ ഉദ്യോഗസ്ഥന് പരിക്കുപറ്റിയിട്ടുണ്ട്. ജഡ്ജിയെ ആക്രമിച്ച വാഹനത്തിന്റെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡില്‍ ജഡ്ജിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയിരുന്നു.


أحدث أقدم