പ്രവാസികളെ സ്വീകരിക്കാൻ ഒരുങ്ങി കുവൈത്ത് :ഇന്ന് മുതൽ എയർപോർട്ടിൽ എത്താവുന്ന യാത്രക്കാരുടെ എണ്ണം വർധിപ്പിച്ചു

റ്റിജോ ഏബ്രഹാം 
ന്യൂസ് ബ്യൂറോ കുവൈറ്റ് 
കുവൈത്ത് സിറ്റി :കുവൈത്ത് എയർപോർട്ടിലേക്ക് വരാൻ കഴിയുന്ന യാത്രക്കാരുടെ ശേഷി 5,000 മാക്കി ഉയർത്താൻ സിവിൽ ഏവിയേഷൻ തീരുമാനിച്ചു തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ ഡയറക്ടർ എൻജി. യൂസഫ് അൽ ഫൗസാൻ പറഞ്ഞു 

പ്രതിദിനം പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ വിമാനങ്ങളുടെ എണ്ണം 67 എണ്ണമാക്കി ഉയർത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി ആഗസ്റ്റ് 1 മുതൽ മന്ത്രിസഭയുടെ സമീപകാല തീരുമാനങ്ങൾക്കനുസൃതമായി താമസക്കാരെയും പൗരന്മാരെയും സ്വീകരിക്കാൻ സിവിൽ ഏവിയേഷൻ സന്നദ്ധമാണ് .രണ്ട് ഡോസ് കുവൈത്ത് അംഗീകൃത വാക്‌സിൻ എടുത്തിരിക്കുക എന്നത് മാത്രമായിരിക്കും പ്രവേശനത്തിനുള്ള മാനദണ്‌ഡമെന്നും ഇതിൽ പ്രൊഫഷണലുകൾ അല്ലാത്തവർ എന്ന തോതിലുള്ള വിവേചനങ്ങൾ ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഓഗസ്റ്റ് ഒന്ന് മുതൽ വിദേശികൾക്ക് പ്രവേശനം അനുവദിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ അധികൃതർ വരും ദിവസങ്ങളിൽ പുറത്ത്‌വിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
أحدث أقدم