പാമ്പാടി വട്ടുകളത്തിനും മുണ്ടൻ കവലയ്ക്കും ഇടയിൽ ബൈക്ക് യാത്രികൻ കുഴിയിലേയ്ക്ക് പതിച്ചു രക്ഷകരായി പാമ്പാടി പോലീസും ഫയർഫോഴ്സും


പാമ്പാടി :പാമ്പാടി വട്ടുകളത്തിനും മുണ്ടൻ കവലയ്ക്കും ഇടയിൽ ബൈക്ക് യാത്രികൻ വൻ കുഴിയിലേയ്ക്ക് പതിച്ചു രക്ഷകരായി പാമ്പാടി പോലീസും ഫയർഫോഴ്സും എത്തി ഇന്ന് ഉച്ചക്ക് 12: 30 ന് പാമ്പാടിക്ക് സമീപം  മുണ്ടൻ കവല ജംഗ്ഷന് മുകളിൽ ഉള്ള കുത്തിറക്കത്തിൽ പള്ളിക്കത്തോട് ഭാഗത്തേയ്ക്ക് ബുള്ളറ്റിൽ സഞ്ചരിച്ച എടത്വ സ്വദേശി റോജനാണ് വലിയ കുഴിയിൽ പതിച്ചത് ഇറക്കം ഇറങ്ങി വന്ന വണ്ടി ബാരിക്കേഡറിൽ ഇടിച്ച് മറിഞ്ഞു ബൈക്കിൽ നിന്നും തെറിച്ച റോജൻ വലിയ കുഴിയിൽ പതിക്കുകയായിന്നു എന്ന് സംഭവത്തിന് ദൃക്സാക്ഷിയായ കണ്ണൻ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു , തുടർന്ന് ആൾ സഞ്ചാരം അധികം ഇല്ലാത്ത ഈ ഭാഗത്ത് കൂടി വന്ന പാമ്പാടി ആലാമ്പള്ളി സ്വദേശി മനു പാമ്പാടി പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന്    S i . E K പ്രസാദ് ,  C P O  അനീഷ് ,   A S I സുരേഷ് ബാബു എന്നിവർ ഉടൻ തന്നെ സ്ഥലത്തെത്തി തുടർന്ന് ഫയർഫോഴ്‌സും 
 പോലീസിൻ്റെയും ഫർ ഫോഴ്സിൻ്റെയും നേതൃത്തത്തിൽ റോജനെ വലിയ കുഴിയിൽ നിന്നും മുകളിൽ എത്തിച്ചു തുടർന്ന് പാമ്പാടി താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോയി  അവിടെ തുടർ ചികിത്സക്ക് കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റി 
ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ ലീഡിംഗ് ഫയർമാൻ അഭിലാഷ് , സുജിത്ത് , മുഹമ്മദ് അനീസ്  , C M അനീഷ് മോൻ , ഗിരീഷ് , PG ജിജി തുടങ്ങിയ ഉദ്യോഗസ്ഥരും രക്ഷാദൗത്യത്തിൽ പങ്കെടുത്തു രക്ഷാപ്രവർത്തനത്തിൽ നാട്ടുകാരുടെ പിൻതുണ എടുത്തു പറയേണ്ടതാണ്
أحدث أقدم