പഴനി സംഭവം ; യുവതി കൂട്ടമാനഭംഗത്തിന് ഇരയായതിനു തെളിവ് ലഭിച്ചിട്ടില്ലെന്ന് ഡിണ്ടിഗല്‍ ഡി.ഐ.ജി വിജയകുമാരി





ഡിണ്ടിഗൽ:  തലശ്ശേരിയിൽ താമസിക്കുന്ന യുവതി പഴനിയില്‍ കൂട്ടമാനഭംഗത്തിന് ഇരയായെന്ന പരാതിയിൽ ദുരൂഹത. പൊലീസ് അന്വേഷണം ഊർജിതമാക്കി. 
യുവതി കൂട്ടമാനഭംഗത്തിന് ഇരയായതിനു തെളിവ് ലഭിച്ചിട്ടില്ലെന്ന് ഡിണ്ടിഗല്‍ ഡി.ഐ.ജി വിജയകുമാരി മാധ്യമങ്ങളോട് പറഞ്ഞു.

 ജൂണ്‍ 19 നാണു പഴനി പാര്‍ക്ക് റോഡിലെ ഹോട്ടലില്‍ യുവതിയും ഭര്‍ത്താവും മുറിയെടുത്തത്.

തൊട്ടടുത്ത ദിവസം ഭക്ഷണം വാങ്ങുന്നതിനായി പുറത്തിറങ്ങിയ യുവതിയെ ഭര്‍ത്താവിന്റെ മുന്നില്‍ വച്ച് ഇരുചക്രവാഹനത്തിലെത്തിയ മൂന്നുപേര്‍ സമീപത്തെ ലോഡ്ജിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി കൂട്ടമാനഭംഗം ചെയ്തെന്നും, രഹസ്യഭാഗങ്ങളില്‍ ബീയര്‍ കുപ്പി ഉപയോഗിച്ചു മുറിവേല്‍പിച്ചുവെന്നുമാണു പരാതി.

കേരള ഡി.ജി.പി തമിഴ്നാട് ഡി.ജി.പിക്കു കത്തയച്ചതോടെ ഞായറാഴ്ച രാത്രിയാണു പഴനി അടിവാരം പൊലീസ് കേസെടുത്തത്. യുവതി താമസിച്ചിരുന്ന ലോഡ്ജിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യ‌‌ങ്ങളില്‍ നിന്നു തട്ടിക്കൊണ്ടുപോയതിനു തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന മെഡിക്കല്‍ പരിശോധനയില്‍ സാരമായി പരുക്കുള്ളതായി പറയുന്നില്ലെന്നും ഡിണ്ടിഗല്‍ ഡി.ഐ.ജി. പറഞ്ഞു.

യുവതിയും ഭര്‍ത്താവും മദ്യപിച്ചു ബഹളം വച്ചതിനെ തുടര്‍ന്ന് ലോഡ്ജിൽ നിന്നും ഇറക്കിവിട്ടു.

തുടര്‍ന്ന് പണം ആവശ്യപ്പെട്ടു ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നും ലോഡ്ജ് ഉടമയും മൊഴി നല്‍കി
മൂന്നു സംഘങ്ങളായി തിരിഞ്ഞാണു കേസ് അന്വേഷണം.

അഡീഷനല്‍ എസ്.പി ചന്ദ്രന്റെ നേതൃത്വത്തിലുള്ള ഒൻപതംഗ സംഘം തലശ്ശേരിയിലെത്തി.ലോക്്ഡൗണ്‍ സമയത്തു യുവതിയും ഭര്‍ത്താവും പഴനിയില്‍ എത്താനിടയായ സാഹചര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.


أحدث أقدم