ഡ്രോണുകളോ ആളില്ലാ വിമാനം ഉള്‍പ്പെടെയുള്ള വസ്തുക്കളോ പറത്തുന്നതിനു കര്‍ശന നിരോധനം.



കൊച്ചി:   കൊച്ചി നാവിക സേനാ ആസ്ഥാനത്തിനും സ്വത്തുവകകള്‍ക്കും മൂന്നു കിലോമീറ്റര്‍ പരിധിയില്‍ ഡ്രോണുകളോ ആളില്ലാ വിമാനം ഉള്‍പ്പെടെയുള്ള വസ്തുക്കളോ പറത്തുന്നതിനു കര്‍ശന നിരോധനം. 

ഇത്തരത്തില്‍ എന്തെങ്കിലും നിരീക്ഷണ പരിധിയില്‍ വന്നാല്‍, അവ നശിപ്പിക്കുകയും പറത്തുന്നവര്‍ക്ക് എതിരെ ഐപിസി 121, 121എ, 287, 336, 337, 338 വകുപ്പുകള്‍ പ്രകാരം നടപടിയെടുക്കുമെന്നും ഡിഫന്‍സ് പിആര്‍ഒ കമാന്‍ഡര്‍ അതുല്‍ പിള്ള അറിയിച്ചു.

അതിര്‍ത്തി പ്രദേശങ്ങളില്‍ ഉള്‍പ്പെടെ ഡ്രോണുകള്‍ നാശനഷ്ടങ്ങള്‍ വിതയ്ക്കുന്നതു പതിവു സംഭവമായ സാഹചര്യത്തിലാണ് അതീവ സുരക്ഷാ മേഖലയ്ക്കു പരിസരത്ത് ഡ്രോണ്‍ പറത്തരുതെന്ന മുന്നറിയിപ്പ്.രാജ്യത്ത് എവിടെയാണെങ്കിലും ഡ്രോണ്‍ പറത്തുന്നതിന് ഡിജിസിഎയുടെ അനുമതി വാങ്ങിയിരിക്കണമെന്നാണ് നിയമം.


أحدث أقدم