സിംഗപ്പൂർ കമ്പനികളെ വഞ്ചിച്ചുവെന്നാരോപിച്ച് രണ്ട് ഇന്ത്യൻ പൗരന്മാർക്ക് എതിരെ കുറ്റം ചുമത്തി.


സന്ദീപ് എം സോമൻ 
ന്യൂസ് ബ്യൂറോ സിംഗപ്പൂർ 


*സിംഗപ്പൂർ:* സിംഗപ്പൂർ ആസ്ഥാനമായുള്ള കമ്പനിയെ വഞ്ചിക്കാൻ ഗൂഡാലോചന നടത്തിയെന്ന കുറ്റത്തിന് രണ്ട് ഇന്ത്യൻ പൗരന്മാർക്കെതിരെ വ്യാഴാഴ്ച സിംഗപ്പൂരിൽ കേസെടുത്തു.

ഹുസൈൻ നൈനാ മുഹമ്മദ് (46) എന്ന ആൾ രണ്ട് കമ്പനികളിലെ മറ്റ് രണ്ട് സ്ഥാപനങ്ങൾക്ക് 4 മില്യൺ ഡോളറിലധികം നൽകുന്നതിന് കബളിപ്പിച്ചുവെന്ന് ആരോപിച്ചു കുറ്റം ചുമത്തി. അതിൽ ഒന്നിൽ ഇദ്ദേഹം പങ്കാളിയായിരുന്നുവെന്ന് പറയപ്പെടുന്നു.
ഇരകളായ കമ്പകളിൽ നിന്ന് 400,000 ഡോളറിൽ കൂടുതൽ നൽകുന്നതിന് കബളിപ്പിക്കാൻ അഞ്ചാമത്തെ കമ്പനിയുടെ ഡയറക്ടറുമായി ഗൂഡാലോചന നടത്തിയെന്നതിനും ഇയാൾക്കെതിരെ കുറ്റം ആരോപിക്കപ്പെട്ടു.
എൽഡോ തോട്ടുങ്കൽ മത്തായിയേയാണ് (66) ഹുസൈനുമായുള്ള ചതി കേസിൽ കുറ്റം ചുമത്തിയ മറ്റൊരാൾ.
രണ്ടുപേരും ഇവിടെ സ്ഥിര താമസ പദവി ഉള്ള ഇന്ത്യൻ പൗരന്മാരാണ് .
2009 ജൂൺ 24 നും 2019 ജനുവരി 2 നും ഇടയിൽ കുറ്റകൃത്യങ്ങൾ നടന്ന സമയത്ത് ഇവർ ഒരു എഞ്ചിനീയറിംഗ് കമ്പനിയിലെ അസിസ്റ്റന്റ് ഷിപ്പിംഗ് മാനേജരായിരുന്നു.
ഹുസൈനെതിരായ കേസ് സെപ്റ്റംബർ 16ന് പരിഗണിക്കും. എൽദോയുടെ കേസിൽ ഓഗസ്റ്റ് 16ന് വാദം കേൾക്കും. കുറ്റം തെളിയിക്കപ്പെട്ടാൽ 10 വർഷം വരെ ജയിൽശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇരുവർക്കെതിരെയും ചുമത്തിയിട്ടുള്ളത്.
أحدث أقدم