കോട്ടയം/ വൈക്കത്തുനിന്നും കാണാതായ അമ്മയും കുഞ്ഞും ഫെയ്സ്ബുക്ക് കാമുകനൊപ്പമുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. തിങ്കളാഴ്ച കാണാതായ 23കാരിയും രണ്ടുവയസുള്ള കുഞ്ഞുമാണ് ആലപ്പുഴ ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശിയുടെ കൂടെ ഉണ്ടെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്.
വീട്ടില്‍ നിന്നും അക്ഷയ സെന്ററിലേക്കെന്ന് പറഞ്ഞാണ് യുവതി കുഞ്ഞിനേയും കൂട്ടിയിറങ്ങിയത്. ഏറെ നേരം കഴിഞ്ഞിട്ടും യുവതി എത്താത്തത് കണ്ട് ഭര്‍തൃവീട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും യുവതിയെയും കുഞ്ഞിനേയും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്. യുവതിയുടെ ഫോണ്‍ പ്രവര്‍ത്തന രഹിതമായതിനാല്‍ മറ്റൊരു ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ തിരോധാനം സംബന്ധിച്ച് പോലീസിന് തുമ്പുകിട്ടുന്നത്.