പിതാവിനെ വാഹനമിടിച്ച് കൊല്ലും, മാതാവിനേയും സഹോദരിയേയും പെട്രോള്‍ ഒഴിച്ച് കത്തിക്കും, ഒരു ഗുണ്ടയെപോലെ ഡി വൈ എഫ് ഐ പ്രവർത്തകൻ മുരുകന്‍ വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതിങ്ങനെ.





കൊല്ലം/പിതാവിനെ വാഹനമിടിച്ച് കൊല്ലും, മാതാവിനേയും സഹോദരിയേയും പെട്രോള്‍ ഒഴിച്ച് കത്തിക്കും, ഒരു ഗുണ്ടയെപോലെ മുരുകന്‍ വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി അവളുടെ ശരീരം കവരുന്നു. വടക്കേ ഇന്ത്യയിലില്ല. സാക്ഷാൽ കേരളത്തിൽ നടന്ന സംഭവമാണിത്. ഒരല്പം രാഷ്ട്രീയ ബന്ധവും, ഉന്നതരിൽ സ്വാധീനവും ഉണ്ടായാൽ തരം താണ എന്ത് ഗുണ്ടാ സ്റ്റൈലും ചെയ്യുന്ന അവസ്ഥയിലേക്കെത്തിയിരിക്കുകയാണ്ചിലർ. മുരുകൻ ഇതിനു ചൂണ്ടികാണിക്കാവുന്ന ഉദാഹരണവും.
സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ആംബുലന്‍സ് ഡ്രൈവർ മുരുകനെ പോലീസ് അറസ്റ്റ് ചെയ്തു. ക്ലാപ്പനയിലെ ആംബുലന്‍സ് ഡ്രൈവര്‍ പ്രയാര്‍ തെക്ക് ആലുംപീടിക കോമളത്ത് മുരുകനെയാണ് കൊല്ലം മുണ്ടയ്ക്കലിലെ ഒളിത്താവളത്തില്‍ നിന്നും പൊലീസ് പിടികൂടിയത്. മാതാപിതാക്കളേയും സഹോദരിയേയും അപകടപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ഇയാള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയത്.
പീഡനത്തിന് പുറമെ പെണ്‍കുട്ടിയെ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്താനും മുരുകൻ ശ്രമിച്ചിരിന്നു. ഇടത് വിദ്യാര്‍ത്ഥി പ്രവര്‍ത്തകനായിരുന്ന സമയത്താണ് മുരുകന്‍ പെണ്‍കുട്ടിയുടെ വീട്ടുകാരുമായി സൗഹൃദത്തിലാവുന്നത്. ഈ സമയത്തെ അടുപ്പത്തിലുള്ള സൗഹൃദം ദുരുപയോഗം ചെയ്താണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പിതാവിനെ വാഹനമിടിച്ച് കൊല്ലുമെന്നും മാതാവിനേയും സഹോദരിയേയും പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുമെന്നുമായിരുന്നു മുരുകന്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയത്. ഇതില്‍ ഭയന്ന പെണ്‍കുട്ടി ഇയാളുടെ ഇംഗിതത്തിന് വഴങ്ങുകയായിരുന്നു.
പീഡനത്തിനെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് മുരുകന്റെ നേതൃത്വത്തിലുള്ള സംഘം പെണ്‍കുട്ടിയുടെ വീടിനുനേരെ ആക്രമണം വരെ നടത്തി. ഇതേ തുടര്‍ന്ന് കുടുംബം പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുകയാണ്. രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയാണ് പ്രതിയെന്നും ഏത് സമയത്തും എന്തും സംഭവിക്കുമെന്ന അവസ്ഥയാണെന്നും ജീവന് സംരക്ഷണം നല്‍കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
ഡി വൈ എഫ് ഐ പ്രവര്‍ത്തകനായ മുരുകന്‍ ഒട്ടേറെ കേസുകളില്‍ പ്രതിയായാണ്. എന്നാല്‍ ക്ലാപ്പന യൂണിറ്റിന്റെ നേതൃത്വത്തില്‍ നിന്നു മുരുകനെ മാറ്റി നിര്‍ത്തിയതായി സംഘട നേതൃത്വം പറയുന്നു. സംസ്ഥാന വനിതാ കമ്മീഷനും, യുവജന ക്ഷേമകാരുമൊക്കെ ഇതൊന്നും അറിയുന്നില്ല. മാധ്യമങ്ങളിൽ വാർത്ത പ്രാധാന്യം കിട്ടാനായി കൊട്ടിഘോഷിക്കാനല്ലാതെ അവർക്കൊന്നും ചെയ്യാനും കഴിയുന്നില്ല.



أحدث أقدم