വരാനിരിക്കുന്നത് വലിയ മഹാമാരി, വാറൻ ബഫറ്റ്.


 




നിലവിലെ കൊവിഡ് മഹാമാരിയേക്കാൾ ഭയാനകരമായിരിക്കും ഇനി വരാനിരിക്കുന്ന വലിയ മഹാമാരിയെന്ന് അമേരിക്കൻ ശതകോടീശ്വരൻ വാറൻ ബഫറ്റ്. നിലവിലെ കൊവിഡ് മഹാമാരി നിയന്ത്രിക്കാൻ കഴിയും. എന്നാൽ ഇനി എത്തുന്ന പകര്‍ച്ച വ്യാധികൾ പ്രതിരോധിക്കാൻ ലോകത്തിന് മതിയായ തയ്യാറെടുപ്പുകൾ നടത്താൻ കഴിയില്ല.
സൈബര്‍ ഭീഷണിയ്ക്ക് പുറമെ ന്യൂക്ലിയർ, കെമിക്കൽ, ബയോളജിക്കൽ മേഖലകളിൽ നിന്നെല്ലാം ഇപ്പോൾ ലോകം ഭീക്ഷണി നേരിടുന്നു. ഈ ഭീക്ഷണികൾ ഭയാനകമായ പകര്‍ച്ച വ്യാധികളുടെ സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്നതായും വാറൻ ബഫറ്റ് പറഞ്ഞിരിക്കുന്നത് ഏറെ ഗൗരവത്തോടെയാണ് കാണേണ്ടത്.
മഹാമാരി പോലെ വലിയ തോതിൽ ലോകമെമ്പാടും ഉണ്ടാകാനിടയുള്ള അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ ലോകത്തിന് മതിയായ തയാറെടുപ്പുകൾ ഇല്ലെന്നു പറഞ്ഞിട്ടുള്ള വാറൻ ബഫറ്റ്, അധികം വിദൂരമല്ലാതെ തന്നെ സംഭവിക്കാൻ പോകുന്ന ഇത്തരം സാഹചര്യങ്ങൾക്കായി തയ്യാറെടുപ്പുകൾ വേണമെന്നും, ബിസിനസുകാർ ഇതേക്കുറിച്ച് ബോധവാൻമാരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞിരിക്കുന്നു.
ചെറുകിട ബിസിനസ്സുകൾക്ക് മഹാമാരി തിരിച്ചടിയായി. എന്നാൽ വൻകിട ബിസിനസുകൾ പിടിച്ചു നിന്നു. കൊവിഡ് മഹാമാരി പൂര്‍ണമായും തുടച്ചു നീക്കാൻ ആയിട്ടില്ല. ദശലക്ഷക്കണക്കിന് ചെറുകിട ബിസിനസ്സുകളെ മഹാമാരി ഭയാനകമായ രീതിയിൽ തന്നെ ബാധിച്ചു. ബഫറ്റ് പറയുന്നു

أحدث أقدم