അടഞ്ഞു കിടന്ന വീട്ടിലെ കിണറ്റിൽ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി.

 


അഞ്ചുതെങ്ങ് നെടുങ്കടണ്ട ഒന്നാം പാലം പ്ലാവഴികാം ജംഗ്ഷന് സമീപം  ആൾതാമസം ഇല്ലാത്ത വീട്ടിലെ കിണറ്റിൽ  അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ 10.30 ഓടെ കൂടി കിണർ വൃത്തിയാക്കാൻ എത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്.
 മൃതദേഹത്തിന് മൂന്നു മാസത്തിലധികം പഴക്കം ഉണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം. പ്ലാവഴികം ജംഗ്ഷാനു സമീപം ജോമ്സ് വില്ലയിയിലെ കിണറ്റിൽ ആണ് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
വിദേശത്ത് താമസം ആക്കിയിരുന്ന വീട്ടുടമസ്ഥർ നാട്ടിൽ സ്ഥിരതാമസത്തിന് എത്തുന്നതിനോട് അനുബന്ധിച്ചു വീടും പുരയിടവും വൃത്തിയാക്കാൻ തൊഴിലാളികളെ നിർത്തിയിരുന്നു.
കിണറിന്റെ ഉള്ളിൽ അഞ്ചു തൊടിയോളം ഉള്ളിൽ കാട് കയറിയ അവസ്‌ഥയിൽ ആയിരുന്നു. ഇത് വൃത്തിയക്കുന്നതിന് ഇടയിൽ 
കൈപത്തിയുടെ അവശിഷ്ടം ലഭിക്കുകയും ദുർഗന്ധം വമിക്കുകയും ചെയ്തതിനെ തുടർന്ന് ആണ് തൊഴിലാളികൾ പോലീസിനെയും സ്ഥലം ജനപ്രതിനിധികളെയും വിവരം അറിയിച്ചത്.
 അഞ്ചുതെങ് പോലീസും. വർക്കല ഫയർ ആൻഡ് റേസ്ക്ക്യു ടീം സ്ഥലത്ത് എത്തിയാണ് മൃതദേഹ അവശിഷ്ടങ്ങൾ പുറത്തു എടുത്ത്. സ്ഥലത്തെ പോലീസ് സ്റ്റേഷനുകളിൽ രെജിസ്റ്റർ ചെയ്തിട്ടുള്ള മിസ്സിങ് കേസുകളുമായി ബന്ധപ്പെട്ട് അന്വേഷണം മുന്നോട്ട് കൊണ്ടു പോകുമെന്ന് അഞ്ചുതെങ്ങ് എസ്എച്ഒ ചന്ദ്രദാസൻ അറിയിച്ചു.
 ഫിംഗർ പ്രിന്റ് വിദഗ്ധർ സ്‌ഥലത്ത്‌ എത്തി പരിശോധന നടത്തി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാൻ ഉള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കി. വിശദമായ ശാസ്ത്രീയ പരിശോധന ക്ക് ശേഷമെ വിഷയത്തിൽ കൂടുതൽ പ്രതികരണം പോലീസിൽ നിന്നും ലഭ്യമാവുകയുള്ളൂ. തിരുവനന്തപുരം ജില്ലാ റൂറൽ അഡീഷണൽ എസ് പി ഇഎസ് ബിജുമോൻ സ്ഥലത്ത് എത്തി വിശദ വിവരങ്ങൾ ശേഖരിച്ചു.
أحدث أقدم