തിരുവനന്തപുരം : ഫോണ്‍ വിളി വിവാദത്തില്‍ മന്ത്രി എ.കെ ശശീന്ദ്രനെ ന്യായീകരിച്ച് എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോ. പീഡന പരാതി പരിഹരിക്കാന്‍ പാര്‍ട്ടി ശ്രമിച്ചിട്ടില്ലെന്നും കേസ് പിന്‍വലിക്കണമെന്ന് ശശീന്ദ്രന് പറഞ്ഞിട്ടില്ലെന്നും പി.സി ചാക്കോ പറഞ്ഞു.
ശശീന്ദ്രന് വിഷയം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിട്ടില്ല. മന്ത്രി ഇടപെട്ടത് പ്രാദേശിക പ്രശ്നത്തിന് പരിഹാരം കാണാനാണ്. ഇക്കാര്യം അദ്ദേഹം തന്നെ വിശദീകരിച്ചതാണെന്നും മന്ത്രിയോട് രാജി ആവശ്യപ്പെടേണ്ട സാഹചര്യമില്ലെന്നും പി.സി ചാക്കോ വ്യക്തമാക്കി.
പെണ്‍കുട്ടി പൊലീസില്‍ പരാതി നല്കിയിട്ടുണ്ടെങ്കില് നിയമപരമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.