സംസ്ഥാനത്ത് കൂടുതല്‍ ഇളവുകളില്ല; വാരാന്ത്യലോക്ക് ഡൗണ്‍ തുടരും




 

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിന്റെതാണ് തീരുമാനം. 

വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരാനും അവലോകനയോഗം തീരുമാനിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നതും ബ്രക്രീദിനോടനുബന്ധിച്ച് കുടുതല്‍ ഇളവ് നല്‍കിയതിനെ സുപ്രീം കോടതി വിമര്‍ശിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനം.

ടിപിആര്‍ നിരക്ക് അനുസരിച്ച് തദ്ദേശസ്ഥാപനങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന രീതി തുടരും. നാല് സ്ലാബ് അനുസരിച്ചായിരിക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. ഏതെല്ലാം തദ്ദേശസ്ഥാപനങ്ങള്‍ ഏത് സ്ലാബുകളില്‍ വരുമെന്നത് നാളെ പ്രഖ്യാപിക്കും.

അതേസമയം ബലിപെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് നല്‍കിയ ലോക്ഡൗണ്‍ ഇളവുകള്‍ ഇന്ന് അവസാനിക്കും. ടിപിആര്‍ 15 ന് മുകളിലുള്ള, ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ള ഡി വിഭാഗം പ്രദേശങ്ങളില്‍ ഇളവുകളില്ല.

أحدث أقدم