നോ ബ്രാ മണി’ വൈറലാവുന്നു, ബ്രായിൽ തിരുകിയ പണം വേണ്ടെന്നു കടയുടമകൾ.



ഇംഗ്ലണ്ടിലെ മൈക്കൽ ഫ്ളിന്റെ ഉടമസ്ഥതയിലുള്ള മാട്രസ്സ് മിക്ക് എന്ന സ്ഥാപനമാണ് ആദ്യമായി വ്യാപാര സ്ഥാപനത്തിന് മുൻപിൽ ‘നോ ബ്രാ മണി’ എന്ന ബോർഡ് സ്ഥാപിക്കുന്നത്. ദിവസങ്ങൾക്കുള്ളിൽ അയർലാൻഡിലെ ഡബ്ലിനിലെ ഒരു കഫേ നടത്തിപ്പുകാരനും ഇതേ ബോർഡ് തൂക്കി. ഇപ്പോഴിതാ, അയർലാൻഡിൽ സമാന ബോർഡുകൾ തൂക്കുകയാണ് കടയുടമകൾ. എന്താണ് നോ ബ്രാ മണി, എന്ന് അറിയേണ്ടേ?

യുകെയിൽ ചൂട് കൂടിവരുകയാണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇക്കാര്യം പ്രത്യേകം പറഞ്ഞിട്ടുമുണ്ട്. രാജ്യത്ത് കൂടുതൽ ചൂട് അനുഭവപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. ദിവസങ്ങൾക്കുളിൽ യുകെയിൽ അസഹ്യമായ ചൂട് തുടങ്ങി. ലണ്ടൻ, ഡെവൺ, ഉൾപ്പടെയുള്ള മറ്റ് തെക്കൻ പ്രദേശങ്ങളിലും ചൂട് കൂടുകയാണ്. ജനങ്ങൾ ചൂട് താങ്ങാനാവാതെ പാർക്കുകളിലേക്കും ബീച്ചുകളിലേക്കും പായുന്ന അവസ്ഥയിലുമാണ്.

ചൂട് കൂടിയതോടെ പല ഉപഭോക്താക്കളും വിയർത്ത വസ്ത്രവുമായാണ് കടകളിലേക്ക് എത്തുന്നത്. വസ്ത്രങ്ങളിൽ പോക്കറ്റ് ഇല്ലാത്ത വസ്ത്രം ധരിച്ചു വരുന്ന സ്ത്രീകളിൽ ഏറിയപങ്കും തങ്ങളുടെ ബ്രായ്ക്കുള്ളിലാണ് പണം സൂക്ഷിക്കാറുള്ളത്. ചൂടിന്റെ ആധിക്യത്തിൽ പെട്ടെന്ന് വിയർക്കുന്നതിനാൽ ബ്രായ്ക്കുള്ളിൽ വച്ച പണം സ്വീകരിക്കാൻ പല കടയുടമകളും തയ്യാറാവുന്നില്ല. ഒപ്പം കോവിഡ് വൈറസ് ഇതിനു കാരണമായി പറയുന്ന കടയുടമകളും ഇക്കൂട്ടത്തിലുണ്ട്. ഇതിനാലാണ് ‘നോ ബ്രാ മണി’ ബോർഡുകൾ നിര നിരയായി കടകൾക്ക് മുൻപിൽ പ്രത്യക്ഷപ്പെടുന്നതിനു കാരണം.

“ഞങ്ങളുടെ കൂലോക്ക് സ്റ്റോറിൽ നിന്നുള്ള ഒരു അടിയന്തിര സന്ദേശം. ഡബ്ലിനിലുടനീളം കുതിച്ചുയരുന്ന ചൂട്, സാമൂഹിക അകലം പാലിക്കുന്ന സുരക്ഷിതമായ വ്യാപാരം എന്നിവ എന്നിവയ്ക്കായി ഒരു ഉപഭോക്താവിന്റെയും ബ്രായ്ക്കകത്ത് സൂക്ഷിച്ച പണം ഞങ്ങൾക്ക് നൽകരുതെന്ന് അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ യൂറോ നോട്ടുകൾ എല്ലായ്പ്പോഴും നിങ്ങളുടെ പേഴ്‌സിലോ ഹാൻഡ്‌ബാഗിലോ ദയവ് ചെയ്ത് സൂക്ഷിക്കണം” മാട്രസ്സ് മിക്ക് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരിക്കുന്നു.

ഓൺലൈൻ പേയ്മെന്റ്, കാർഡ് തുടങ്ങിയ ഉപയോഗിക്കാനും മാട്രസ്സ് മിക്ക് അഭ്യർത്ഥിച്ചിരിക്കുന്നു. ഡബ്ലിനിലെ പിപ്സ് കഫേ ആൻഡ് ഡെലി ആണ് ‘നോ ബ്രാ മണി’ ബോർഡ് വെച്ചിരിക്കുന്ന മറ്റൊരു സ്ഥാപനം. ബ്രായിൽ തിരുകിയ പണം വാങ്ങേണ്ടി വരുന്ന അവസ്ഥ വന്നാൽ, നേരിട്ട് വാങ്ങില്ല. അതിനായി പണം നിക്ഷേപിക്കാൻ ഒരു രജിസ്റ്റർ ആണ് കഫേ ഉപഭോക്താവിനായി വെച്ചിരിക്കുന്നത്.
أحدث أقدم