ലഹരി മാഫിയ ബന്ധം: ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി പിരിച്ചുവിട്ടു




തിരുവനന്തപുരം:  ലഹരി മാഫിയയുമായുളള ബന്ധത്തെതുടര്‍ന്ന് തിരുവനന്തപുരം ചാല ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി പിരിച്ചുവിടണമെന്ന് ജില്ലാ കമ്മിറ്റി ശുപാര്‍ശ ചെയ്തതിനെ തുടര്‍ന്നാണ് പിരിച്ചുവിട്ടത്. 

കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് മേലുള്ള ആരോപണം വലിയ ചര്‍ച്ചയായ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് ലഹരിബന്ധത്തിന്റെ പേരില്‍ നടപടി.

ബ്ലോക്ക് കമ്മിറ്റിയിലെ ചില അംഗങ്ങള്‍ക്ക് ലഹരിമാഫിയയുമായി ബന്ധമുണ്ടെന്ന് ജില്ലാകമ്മിറ്റി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ബ്ലോക്ക് കമ്മറ്റി പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള കര്‍ശന നടപടികളിലേക്ക് കടന്നത്.
أحدث أقدم