സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രങ്ങളില്‍ തൽക്കാലം കൂടുതൽ ഇളവുകളില്ല





തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രങ്ങളില്‍ തൽക്കാലം കൂടുതൽ ഇളവുകളില്ല.

നിലവിലുള്ള നിയന്ത്രങ്ങള്‍ തുടരും. അതേസമയം, തുണികടകള്‍ നിയന്ത്രങ്ങളോടെ തുറക്കുന്നത് ആലോചനയിലുണ്ട്. വാക്സിന്‍ എടുക്കാന്‍ കൊവിഡ് പരിശോധന വേണ്ടതില്ലന്നും അവലോകന യോഗത്തില്‍ തീരുമാനം. ഓണത്തിന് മുമ്പ് വാക്സിനേഷന്‍ ഊര്‍ജിതമാക്കാന്‍ ശ്രമിക്കുകയാണ്. ഇതിനായി കൂടുതല്‍ വാക്സിന്‍ ലഭ്യമാക്കാന്‍ സംസ്ഥാനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും.

ബുധനാഴ്ച ലഭിക്കുന്ന അഞ്ച് ലക്ഷം ഡോസ് വാക്സിന്‍ രണ്ട് ദിവസം കൊണ്ട് കൊടുത്ത് തീര്‍ക്കും.

أحدث أقدم