സുനന്ദ പുഷ്കറിന്റെ മരണത്തിൽ ശശി തരൂരിനെതിരെ കുറ്റം ചുമത്തുമോയെന്ന് ഇന്നറിയാം


 

ന്യൂഡൽഹി; സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ശശി തരൂർ എം.പിക്ക് മേൽ കുറ്റം ചുമത്തുമോയെന്ന് ഇന്ന് അറിയാം. ഡൽഹി റോസ് അവന്യു കോടതിയാണ് വിധി പറയുക. സുനന്ദ പുഷ്കറിന്റെ മരണത്തിൽ ആത്മഹത്യ പ്രേരണയ്ക്കോ കൊലപാതകത്തിനോ തരൂരിനെതിരെ കുറ്റം ചുമത്തണമെന്നാണ് പൊലീസ് ആവശ്യം.

എന്നാൽ, തനിക്കെതിരെ തെളിവുകൾ ഇല്ലെന്നാണ് ശശി തരൂരിന്റെ വാദം. സുനന്ദയുടെ മരണം ആത്മഹത്യയായിട്ടോ, നരഹത്യയായിട്ടോ കാണാനാകില്ല. അപകട മരണമായിട്ടാണ് കണക്കാക്കേണ്ടതെന്ന് ശശി തരൂരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വികാസ് പഹ്‌വ കോടതിയെ അറിയിച്ചിരുന്നു. രണ്ടാംതവണയാണ് വിധി പറയാനായി കേസ് പരിഗണിക്കുന്നത്.

أحدث أقدم