പുതുച്ചേരിയിൽനിന്നുട്രെയിനിൽ വിദേശമദ്യക്കടത്ത്; കോട്ടയം സ്വദേശി പിടിയിൽ





കൊച്ചി∙ പുതുച്ചേരിയിൽനിന്നു ട്രെയിനിൽ കടത്തി കൊണ്ടുവന്ന 73 മദ്യക്കുപ്പികളുമായി കോട്ടയം സ്വദേശി റെയിൽവേ സംരക്ഷണ സേനയുടെ പിടിയിൽ.  ചങ്ങനാശേരി വാഴപ്പള്ളി ബിപിൻ മോഹനാണ് പിടിയിലായത്. 

കാരയ്ക്കൽ എറണാകുളം ട്രെയിൻ എറണാകുളം സൗത്ത് സ്റ്റേഷനിൽ  എത്തിയപ്പോഴാണ് പിടികൂടിയത്.
18,395 രൂപ വിലവരുന്ന ഇന്ത്യൻ നിർമിത വിദേശമദ്യമാണ് പിടിച്ചെടുത്തത്. മൂന്നു ബാഗുകളിലായാണ് ഇവ കൊണ്ടുവന്നത്. കേരളത്തിൽ എത്തിച്ച് ഉയർന്ന ലാഭത്തിൽ വിൽപനയ്ക്കായിരുന്നു ശ്രമമെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. ‌‌

സബ് ഇൻസ്പെക്ടർ ജെ.വർഗീസ്, ഹെഡ് കോൺസ്റ്റബിൾമാരായ അജിത് കുമാർ, ഡോൺ ജോൺ എന്നിവരടങ്ങുന്ന പ്രത്യേക സംഘത്തിന്റെ പരിശോധനയിലാണ് മദ്യക്കടത്ത് പിടികൂടിയത്. ദക്ഷിണ റെയിൽവേ ആർപിഎഫ് ഐജി ബീരേന്ദ്രകുമാറിന്റെ നിർദേശത്തെ തുടർന്ന് ട്രെയിനുകളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ടെന്ന് എറണാകുളം ഡിവിഷൻ ആർപിഎഫ് അസിസ്റ്റന്റ് കമ്മിഷണർ ഗോപകുമാർ പറഞ്ഞു.

أحدث أقدم