ബിജെപിക്ക് കേരളത്തില്‍ വളര്‍ച്ചയില്ല’; കേന്ദ്രത്തിന് അന്വേഷണ റിപ്പോര്‍ട്ട്



ദില്ലി : ബിജെപിയിലും ഗ്രൂപ്പ് പോര് വലിയ പ്രതിസന്ധിയാവുന്നതിനിടെ കേരളത്തില്‍ പാര്‍ട്ടിയുടെ വളര്‍ച്ച നിലച്ചെന്ന് സമിതി റിപ്പോര്‍ട്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന നേതൃത്വത്തിനും വന്‍ വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യവും റിപ്പോര്‍ട്ടില്‍ ഉയരുന്നുണ്ട്.


ജേക്കബ് തോമസ്, ഇ ശ്രീധരന്‍, സിവി ആനന്ദബോസ് എന്നിവര്‍ കേന്ദ്രനേതൃത്വത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദേശങ്ങള്‍ ഉള്ളത്. അധ്യക്ഷനെ മാറ്റുന്നതിനൊപ്പം പാര്‍ട്ടി പുനഃക്രമീകരണം വേണമെന്നും കേന്ദ്രനേതൃത്വത്തിന് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ചില നേതാക്കള്‍ ഗ്രൂപ്പ് നേതാക്കളായി മാറിയത് പരാജയത്തിനും പാര്‍ട്ടിയുടെ ശോഷണത്തിനും കാരണമായെന്നും നേതാക്കള്‍ ഉയര്‍ത്തി.
തെരഞ്ഞെടുപ്പ് ഫണ്ട് സംബന്ധിച്ചും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചതായാണ് വിവരം. ഫണ്ടിനെ കുറിച്ച് ചില നേതാക്കള്‍ക്ക് മാത്രമാണ് അറിവുണ്ടായിരുന്നത്. പല മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികള്‍ക്ക് ആവശ്യമായ പണം ലഭിച്ചില്ല. ഫണ്ട് സ്വന്തമാക്കാന്‍ പല മണ്ഡലത്തിലും ശ്രമം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇത്തരമൊരു റിപ്പോര്‍ട്ട് ഇല്ലെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം.
أحدث أقدم