മൊബൈലിൽ അശ്ലീല ചിത്രങ്ങൾ, ഓണ്‍ലൈന്‍ പഠനത്തിനെത്തിയ ബാലികമാരെ മുതിർന്ന ക്ലാസ് വിദ്യാർഥികൾ ദുരുപയോഗം ചെയ്തു.





ഇടുക്കി/ ഓണ്‍ലൈന്‍ പഠനത്തിനായി സമീപത്തെ വീട്ടിലെത്തിയ ബാലികമാരെ ദുരുപയോഗം ചെയ്ത സംഭവത്തില്‍ രണ്ടുവിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി. അഞ്ചിലും മൂന്നിലും പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളെ പ്ലസ് വണ്ണിനും എട്ടാം ക്ലാസിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് ദുരുപയോഗം ചെയ്തത്.
പെണ്‍കുട്ടികളുടെ വീട്ടില്‍ മൊബൈലിന് റേഞ്ച് ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു ബാലികമാര്‍ സമീപത്തെ വീട്ടിലെത്തി ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്തിരുന്നത്. ഈ അവസരം മുതലെടുത്തായിരുന്നു പ്ലസ് വണ്ണിനും എട്ടാംക്ലാസിലും പഠിക്കുന്ന ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തത്.
ഒരാഴ്ച മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വിദ്യാര്‍ഥികളുടെ ഫോണില്‍ നിന്നും മാതാപിതാക്കള്‍ അശ്ലീല ചിത്രം കണ്ടെത്തിയതോടെയാണ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തായത്. പരാതിയില്‍ ഉടുമ്പന്‍ചോല പൊലീസ് വിശദമായ അന്വേഷണം നടത്തി വരുന്നുണ്ട്.

أحدث أقدم