മണ്ണാറശാല വലിയമ്മ സുഖമായിരിക്കുന്നു, മറിച്ചുള്ള വാർത്തകൾ വ്യാജമെന്ന് ​കുടുംബം





ഫയൽ ചിത്രം

ആലപ്പുഴ: മണ്ണാറശാല വലിയമ്മയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ചു പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് കുടുംബം. വലിയമ്മ മരിച്ചുവെന്ന രീതിയിൽ കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ വാർത്തകൾ പരക്കുന്ന സാഹചര്യത്തിലാണ് കുടുംബത്തിന്റെ പ്രതികരണം. വാർത്ത ആരോ കെട്ടിച്ചമച്ചതാണെന്ന് മണ്ണാറശാല കുടുംബം പറഞ്ഞു. 

നിലവിൽ വലിയമ്മയുടെ ആരോഗ്യ സ്ഥിതിയിൽ പ്രശനങ്ങൾ ഇല്ലെന്നും മണ്ണാറശാല കുടുംബം അറിയിച്ചു. വ്യാജ പ്രചരണങ്ങൾ വിശ്വസിക്കരുതെന്നും കുടുംബം അഭ്യർത്ഥിച്ചു. 

أحدث أقدم