പത്തനാപുരത്ത് പൂങ്കുളത്തിയിൽ പുലിയിറങ്ങി.




കൊല്ലം/ പത്തനാപുരം പൂങ്കുളത്തി ചെല്ലപ്പള്ളിയിൽ പുലിയിറങ്ങി.നിരധി വളര്‍ത്തുമൃഗങ്ങളെ പുലി ഇതിനോടകം കടിച്ചു കൊന്നു. ചെല്ലപ്പള്ളി ഷെറീന മൻസിലിൽ റഹീമിൻ്റെ പശുക്കിടാവിനെയാണ് കഴിഞ്ഞ രാത്രി പുലി പിടിച്ചത്. നായകളുടെ കുര കേട്ട് വീട്ടുകാർ ഉണർന്നപ്പോഴേക്കും പശുവിന്റെ പകുതിഭാഗം പുലി ഭക്ഷിച്ചിരുന്നു.
പുന്നല ഡെപ്യൂട്ടി റെയ്ഞ്ചർ നിസാമിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് പുലിയാണെന്ന നിഗമനത്തിലെത്തുന്നത്. മൂന്ന് മാസത്തിനിടെ പത്തനാപുരം പിറവന്തൂർ പഞ്ചായത്തുകളിലെ ജനവാസമേഖലകളിലെ നിരവധി വളർത്ത് മൃഗങ്ങളെ വന്യ മൃഗങ്ങൾ ഭക്ഷണത്തിനിരയാക്കിയിട്ടുണ്ട്.
أحدث أقدم