പാമ്പാടി ടൗണിലൂടെ മലിന ജലം ഒഴുകുന്നു പ്രതിഷേധ വള്ളംകളിയുമായി യുവമോർച്ച പ്രവർത്തകർ

പാമ്പാടി: പാമ്പാടി ടൗണിലൂടെ ഒഴുകുന്ന ഓടകൾ ശുചീകരിക്കാത്തതിനാൽ മാലിന്യ ജലം ടൗണിലൂടെ ഒഴുകുന്നു. ഓടയിൽ കൂടി ഒഴുകി വരുന്ന അഴുക്കു വെള്ളത്തിൽ ചവിട്ടി വേണം ആളുകൾ പഞ്ചായത്തിൻ്റെ ചന്ത ഭാഗത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കു പ്രവേശിക്കാൻ
10 വർഷം മുൻപാണ് പഞ്ചായത്തിൽ ഓടകളുടെ ശുചീകരണം നടത്തിയത് ആറ് മാസമായി ഈ വിഷയം പത്രമാധ്യമങ്ങളിൽ ചർച്ചയായിട്ടും ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സംസ്ഥാന സഹകരണ മന്ത്രിയുടെ സ്വന്തം പഞ്ചായത്തിലെ കെടുകാര്യസ്തഥതയ്ക്കെതിരെ യുവമോർച്ച പ്രതിതാത്മക വളളം കളി നടത്തി പ്രതിഷേധിച്ചു. 
പ്രതിഷേധ പരിപാടികളുടെ ഉദ്ഘാടനം യുവമോർച്ച ജില്ലാ പ്രസിഡൻ്റ് സോബിൻലാൽ നിർവഹിച്ചു. യുവമോർച്ച പഞ്ചായത്ത് പ്രസിഡൻ്റ് വിഘ്നേശ് ഗണേഷ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം  വൈസ് പ്രസിഡൻ്റ് അഭിഷേക് ആർ കാരാണിയിൽ, പഞ്ചായത്ത് സെക്രട്ടറി ദീപക് ഹരി, ഒബിസി മണ്ഡലം വൈസ് പ്രസിഡൻ്റ് വിനോദ് നടേപീടിക, ജെറാൾഡ് ആൻ്റണി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി
أحدث أقدم