വാക്സിൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരമായി ഇന്ന് അഞ്ച് ലക്ഷം ഡോസ് കോവിഡ് വാക്സിൻ എത്തും






കൊച്ചി: വാക്സിൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരമായി ഇന്ന് അഞ്ച് ലക്ഷം ഡോസ് കോവിഡ് വാക്സിൻ സംസ്ഥാനത്ത് എത്തിക്കും. അഞ്ച് ലക്ഷം ഡോസ് കോവീഷീൽഡ് വാക്സിനാണ് ഇന്ന് എറണാകുളത്ത് എത്തിക്കുക. നാളെയോടെ മറ്റ് ജില്ലകളിലേയ്ക്ക് വിതരണം ചെയ്യും. 

രണ്ട് ദിവസമായി കുത്തിവയ്പ് പൂർണമായും നിലച്ച തിരുവനന്തപുരം ജില്ലക്ക് 40,000 ഡോസ് വാക്സിൻ ലഭിക്കും. മറ്റ് ജില്ലകളിലേക്കും ആനുപാതികമായി വാക്സിൻ എത്തിക്കും. കോവീഷീൽഡിന് പുറമെ കൊവാക്സിനും തീർന്നതോടെ ഇന്ന് മിക്ക ജില്ലകളിലും കുത്തിവയ്പുണ്ടാകില്ല.
أحدث أقدم