ഐഎസ്ആർഒ ചാരക്കേസിൽ തുടക്കംമുതലുളള കേസ് ഡയറിയും ജയിൻ കമ്മിറ്റി റിപ്പോർട്ടും ഹാജരാക്കാൻ സിബിഐക്ക് കോടതിയുടെ നിർദ്ദേശം





തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിൽ തുടക്കംമുതലുളള കേസ് ഡയറിയും ജയിൻ കമ്മിറ്റി റിപ്പോർട്ടും ഹാജരാക്കാൻ സിബിഐക്ക് കോടതിയുടെ നിർദ്ദേശം. കേസിലെ പ്രതിയായ സിബി മാത്യൂസിൻറെ ജാമ്യ ഹ‍ർജിയിൽ വാദം കേള്‍ക്കവേയാണ് തിരുവനന്തപുരം ജില്ലാ കോടതി സിബിഐക്ക് നിർദ്ദേശം നൽകിയത്. ജയിൻ കമ്മിറ്റി റിപ്പോർട്ട് സീൽ ചെയ്ത കവറിൽ നൽകാമെന്ന് സിബിഐ കോടതിയെ അറിയിച്ചു. 
ഐബിയുടെ നിർദ്ദേശ പ്രകാരമാണ് നമ്പി നാരായണനെയും മാലി വനികളും ചാരക്കേസിൽ അറസ്റ്റ് ചെയ്തതെന്ന് സിബിമാത്യൂ കോടതിയിൽ വാദിച്ചു. ചാരക്കേസ് ശരിയായവിധം അന്വേഷിച്ചാൽ തെളിയുമെന്നും സിബിഐയുടെ ആദ്യ അന്വേഷണ റിപ്പോർട്ട് ചവറ്റുക്കൊട്ടയിൽ കളയണമെന്നും വാദത്തിനിടെ സിബിമാത്യൂസിൻറെ അഭിഭാഷകൻ പറഞ്ഞു. കേസിൽ കക്ഷി ചേർന്ന് മാലി വനിതകളായ മറിയം റഷീദയെും ഫൗസിയ ഹസ്സനും സിബി മാത്യൂസിൻറെ ജാമ്യത്തെ എതിർത്തു. ജാമ്യ ഹർജിയിൽ സിബിഐയുടെ വാദം വെള്ളിയാഴ്ച കോടതി കേള്‍ക്കും.

أحدث أقدم