കിറ്റെക്‌സിന് ശ്രീലങ്കയില്‍ നിന്നും ക്ഷണം; പരിപൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു



കൊച്ചി: കിറ്റെക്‌സ് ഗാര്‍മെന്റ്‌സിനെ ശ്രീലങ്കയിലേക്ക് ക്ഷണം. ലങ്കന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ദുരൈ സാമി വെങ്കിടേശ്വരന്‍ കൊച്ചിയിലെത്തി കിറ്റെക്‌സ് എംഡി സാബു എം ജേക്കബുമായി കൂടിക്കാഴ്ച്ച നടത്തി. കിറ്റെക്‌സിന് ആവശ്യമായ സാഹചര്യങ്ങൊരുക്കാന്‍ ശ്രീലങ്ക തയ്യാറാണെന്ന് ലങ്കന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ സാബു ജേക്കബിനോട് പറഞ്ഞതായിട്ടാണ് വിവരം. 35,00 കോടി രൂപയുടെ നിക്ഷേപം ശ്രീലങ്കയില്‍ നടത്തണമെന്നാണ് സാബുവിനോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന് ആരോപിച്ച സാബു എം ജേക്കബ് തെലങ്കാനയിലേക്ക് ചേക്കേറുമെന്നാണ് സൂചന. ഇതിനായുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ വിദേശ രാജ്യങ്ങളും കര്‍ണാടകയും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും കിറ്റെക്‌സിനെ ക്ഷണിച്ചവരുടെ പട്ടികയിലുണ്ട്. കേരളത്തിലെ വിവിധ അതോറിറ്റികള്‍ കിറ്റെക്‌സില്‍ പരിശോധന നടത്തിയതാണ് സാബു എം ജേക്കബിനെ പ്രകോപിപ്പിച്ചത്. ഇതിന് പിന്നാലെ സംസ്ഥാനം വിടുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
أحدث أقدم